വെല്ലുവിളി നേരിടുന്ന ഭരണഘടനാ മൂല്യങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സബർ മതി അക്കാദമി സംഘടിപ്പിച്ച തുറന്ന സംവാദം വിഷയത്തിൻ്റെ പ്രാധാന്യം കൊണ്ടും ഉന്നയിക്കപ്പെട്ട വസ്തുതകളാലും സംഘാടന മികവിനാലും പ്രൗഢവും ശ്രദ്ധേയവുമായി. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുകയും പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കയും സാമൂഹ്യ സാംസ്കാരിക നിയമ രംഗങ്ങളിലെ പ്രവർത്തനങ്ങളാൽ ശ്രദ്ധയേരുമായ അഭിഭാഷകരാണ് സംവാദത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ചത് എന്നത് പരിപാടിയെ ഏറെ വിജ്ഞാനപ്രദമാക്കി മാറ്റി. രാവിലെ 10 .30 ഓടെ ഈക്കോസ് ഹാളിൽ ആരംഭിച്ച സംവാദ പരിപാടി ഉച്ചയോടെ സമാപിച്ചു. വിഷയാവതരണം, അവലോകനം , സംശയങ്ങളും മറുപടിയും എന്നിങ്ങനെ സംവാദത്തിന് വിവിധ തലങ്ങൾ ഉണ്ടായിരുന്നു.
അഡ്വ. കെ.വി. മനോജ് കുമാർ മോഡറേറ്ററായ സംവാദത്തിൽ അഡ്വ. സി.കെ. രാമചന്ദ്രൻ [ലോയേർസ് യൂണിയൻ ] ,
അഡ്വ. കെ.പി. ഹരീന്ദ്രൻ [ലോയേർസ് കോൺഗ്രസ്സ് ] അഡ്വ.എസ്. സജിത് കുമാർ [വി.എച്ച്.പി. ലീഗൽ സെൽ ] ,
അഡ്വ. കെ.എ. ലത്തീഫ് (ലോയേർസ് ഫോറം , മുസ്ലിം ലീഗ് ] , അഡ്വ. കസ്തൂരി ദേവൻ [ സാമൂഹ്യ പ്രവർത്തകൻ ] , അഡ്വ. ഇ.ആർ. വിനോദ് [സബർമതി അക്കാദമി ] എന്നിവർ പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകൻ സി.വി.ശ്രീജിത്ത് ആമുഖഭാഷണം നടത്തി. അഡ്വ.വി.വി. സിജു സ്വാഗതവും അഡ്വ.സി. നിഖിൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സബർമതി സ്നേഹ സംഗമം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഷാഖി പ്രസാദ് സ്വാഗതഭാഷണവും സോന ജയറാം കൃതജ്ഞതാഭാഷണവും നടത്തി.