മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിൽ മട്ടന്നൂരിലെ തില്ലങ്കേരിയിലുള്ള മികച്ച ജൈവ കർഷകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഷിംജിത്ത് തില്ലങ്കേരിയെ ആദരിച്ചു. സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ 15 ഏക്കറോളം വരുന്ന കൃഷിയിടങ്ങൾ സന്ദർശിക്കുകയും പൊന്നാടയും മെമെന്റോയും നൽകി ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വിവിധ കൃഷികൾ പരിചയപ്പെടാനും കൃഷി രീതികൾ മനസ്സിലാക്കുകയും സാധിച്ചു. പ്രധാനമായും നെൽകൃഷി, വാഴകൃഷി മുരിങ്ങ,പാഷൻ ഫ്രൂട്ട്, മഞ്ഞൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യകൃഷി, തേനീച്ച,ഔഷധസസ്യങ്ങൾ എന്നിവയാണ് നടത്തിവരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരും ഗവേഷണ വിദ്യാർത്ഥികളും ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കാറുണ്ട് എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്. ദേശീയ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ വിത്ത് സംരക്ഷണ പുരസ്കാരം, വനമിത്ര പ്രകൃതിമിത്ര പുരസ്കാരങ്ങൾ, സസ്യജാലക പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ ആണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ കൃഷികൾക്ക് ഷിംജിത്ത് തില്ലങ്കേരിയുടെ പൂർണ്ണപിന്തുണ ലഭിക്കാറുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.