Latest News From Kannur

മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണ സമാപന ദിനത്തിൽ ഗണപതി ഹോമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.

0

ഒളവിലം:മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണ സമാപന ദിനത്തിൽ ഗണപതി ഹോമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.

അനുമോദന സദസ്സ് മടപ്പുര സേവാസമിതി പ്രസിഡൻ്റ് ഷിൻജിത്തിൻ്റെ അധ്യക്ഷതയിൽ ദേശീയ അധ്യപക അവാർഡ് ജേതാവ് സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാമായണ പാരായണം ചെയ്ത ചെങ്ങര മീത്തൽ ശശിധരൻ നേയും SSLC, +2 വിജയികൾക്കൊപ്പം വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരേയും അനുമോദിച്ചു.

ഷിനോജ് എം.പി, ഹേമലത പ്രേമൻ, സുധാകരൻ എം.ഇ , സുനിൽകുമാർ. കെ.എം എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.