Latest News From Kannur

ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടം നേടി മാഹി സ്വദേശിയായ പിഞ്ചു ബാലൻ റിഹാൻ

0

അസാധരണ കഴിവുമായി ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടംനേടി മാഹി പള്ളൂർ സ്വദേശിയായ പിഞ്ചു ബാലൻ ടി.കെ.റിഹാൻ. ലാപ്ടോപ്പിലൂടെ 1 മിനുട്ട് 59 സെക്കൻ്റുകൾ കൊണ്ട് 45 ഓളം ബ്രാൻ്റ് കാറുകളുടെ ചിത്രങ്ങൾ കാണിച്ചാണ് 2 വയസ്സും 8 മാസവും പ്രായമുള്ള റിഹാൻ 2025 ജൂലയ് 5 ന് അമൂല്യമായ റിക്കോഡ് കരസ്ഥമാക്കിയിരിക്കുന്നത്. ഇതിനു പുറമെ 1 മിനുട്ട് 28 സെക്കൻ്റ് സമയം കൊണ്ട് 50 ഓളം ബ്രാൻ്റ് കാറുകളുടെ ചിത്രങ്ങൾ കാണിച്ച് 2025 ആഗസ്റ്റ് 2 ന് കലാം വേൾഡ് റിക്കോർഡിനും റിഹാൻ അർഹനായിട്ടുണ്ട്. വെസ്റ്റ് പള്ളുരിലെ അമയ നിവാസിലെ ഇഞ്ചിനിയർമാരായ റിബിൻ, അമയ ദമ്പതികളുടെ മകനാണ്.

Leave A Reply

Your email address will not be published.