Latest News From Kannur

ബി.എസ്.എൻ.എൽ സിം പുതുക്കണം.

0

കണ്ണൂർ : കണ്ണൂർ, കാസർകോട്, ജില്ലകളും, മാഹിയും
ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും ബി.എസ്.എൻ.എൽ 4ജി സേവനമാക്കുന്നു. തലശ്ശേരി, എടക്കാട്, കണ്ണൂർ ഏരിയയിൽ ഉൾപ്പെടുന്ന എല്ലാ വൽ ടവറിലെയും മൊബൈൽ നിലവിലുള്ള 3ജി സേവനങ്ങൾ രണ്ടുമുതൽ പൂർണമായും 4ജി ആയി നവീകരിക്കും.

തുടർന്നും ഇൻറർനെറ്റ് സേവനങ്ങൾ ലഭിക്കാൻ നിലവിലുള്ള ബിഎസ്എൻഎൽ 3ജി സിം 4ജിയായി പുതുക്കിയെടുക്കണം.

ഇതിനായി തലശ്ശേരി, മാഹി, കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രവുമായോ, തലശ്ശേരി എ.വി.കെ നായർ റോഡ്, കണ്ണൂർ കൗസർ കോംപ്ലക്സ് എന്നിവിടങ്ങളിലുള്ള അംഗീകൃത ബി.എസ്.എൻ.എൽ ഫ്രാഞ്ചൈസികളുമായോ തൊട്ടടുത്തുള്ള റീട്ടെയിൽ ഷോപ്പുമായോ ബന്ധപ്പെടണം.

നിലവിലെ സിം 4 ജി ആണോ എന്നറിയാൻ 9497979797 എന്ന നമ്പറിൽ ഡയൽ ചെയ്യാം.

Leave A Reply

Your email address will not be published.