മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ
ബമാകോ : മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരര്‍ തട്ടികൊണ്ട് പോയി. പടിഞ്ഞാറന്‍ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമന്റ് ഫാക്ടറിയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യന്‍ പൗരന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരര്‍ കനത്ത ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമീന്‍ ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.