Latest News From Kannur

ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂൾ പ്രവേശനോത്സവം 2025-26 :

0

പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം മയ്യഴി വിമോചന നേതാവ് പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തികൊണ്ട് ആരംഭിച്ചു.പ്രവേശനോത്സവം കവിയും, ശാസ്ത്രാധ്യാപകനുമായ ആനന്ദകുമാർ പറമ്പത്ത് ഉത്ഘാടനം ചെയ്തു. അക്ഷരങ്ങളുടെ മാന്ത്രികത കാളിദാസ കവിതകളെ ആസ്പദമാക്കി വിശദീകരിച്ചു. വരും തലമുറ ലഹരി വസ്തുക്കളിൽ നിന്ന് അകലം പാലിക്കാൻ ജാഗ്രത പുലർത്തണമെന്ന് ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ അധ്യക്ഷത വഹിച്ചു. സന്ദീവ് കെ.വി.സ്വാഗതവും സഹപാഠി പ്രസിഡൻ്റ് കന്നുമ്മൽ മോഹനൻ, വൽസൻ (സഹപാഠി), രസ്ന എന്നിവർ ആശംസകളർപ്പിച്ചു. എസ്.എം.സി.ചെയർപേഴ്സൻ സിനി.കെ നന്ദിയും പറഞ്ഞു. സുജിത രയരോത്ത്, നിഷിത വിനയൻ, അമയ, കുമാരി. നിഷ്ണ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.