മാഹി : മാഹി കോ-ഓപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി,
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി എന്നി സ്ഥാപനങ്ങളുടെ
കോൺവൊക്കേഷൻ “ലോറേറ്റ് ” മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ബിരുദദാന ചടങ്ങിൻ്റെ ഉദ്ഘാടനം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ നിർവ്വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷനായി.കോളേജ് ചെയർമാനും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് മുഖ്യ ഭാഷണം നടത്തി.പുതുച്ചേരി സഹകരണ സംഘം രജിസ്ട്രാർ എസ്.യശ്വന്തൈഹ്, മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡിമോൻ കുമാർ,
പ്രിൻസിപ്പൽമാരായ ഡോ: കെ.ശ്രീലത, ഡോ. ലക്ഷ്മിദേവി സി.ജി എന്നിവർ സംസാരിച്ചു
കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ സ്വാഗതവും കോളേജ് വൈസ് പ്രിൻസിപ്പൽ എം ശ്രീജേഷ് നന്ദിയും പറഞ്ഞു.