മാഹി : യൗവ്വനത്തിൽ തന്നെ ജീവിതം നാടിന് ഹോമിച്ച പി.കെ.ഉസ്മാൻ മാസ്റ്റർ മാഹി വിമോചനത്തിൻ്റെ കരുത്തുറ്റ കണ്ണിയാണെന്ന് പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഐ.എ.എസ് പറഞ്ഞു. മാഹി വിമോചന സമര പോരാട്ടത്തിലെ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണ്ണർ. ഉസ്മാൻ മാസ്റ്ററുടെ നാമധേയത്തിലുള്ള ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ അങ്കണത്തിൽ
പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിലാണ് ഉസ്മാൻ മാസത്തെ പ്രതിമ സ്ഥാപിച്ചത്.
ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷനായി. റീജിനൽഅഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ,വിദ്യാഭ്യാസ വകുപ്പ് മേലദ്ധ്യക്ഷ എംഎം തനൂജ, പ്രധാനാദ്ധ്യാപകൻ കെ.വി.മുരളീധരൻ,, ചാലക്കര പുരുഷു സംസാരിച്ചു. ശിൽപ്പി മനോജ് കുമാറിനെ ആദരിച്ചു.
വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണവും, പ്രശസ്ത വാഗ്മി വി.കെ.സുരേഷ് ബാബുവിൻ്റെ പ്രഭാഷണവുമുണ്ടായി.
കെ.മോഹനൻ സ്വാഗതവും,കെ.പി.വത്സൻ നന്ദിയും പറഞ്ഞു .
ഒരു പകൽ മുഴുവൻ. നീണ്ട പരിപാടിയിൽ പിരണി നൃത്തം, തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.
ചിത്രം : മാഹി വിമോചന സമര പോരാട്ടത്തിലെ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ അനാച്ഛാദനം ചെയ്യുന്നു