പാനൂർ :
തിരുവാൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ മലബാർ ഐ കെയർ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ നേത്രപരിശോധന കേമ്പും തിമിര ശസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിച്ചു
പാനൂർ മഹല്ല് ആക്ടിംഗ് പ്രസിഡൻ്റ
ടി കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് ചിറ്റുളി യൂസഫ് ഹാജി അധ്യക്ഷനായി സിക്രട്ടറി സി..എ കാദർ, പാനൂർ മഹല്ല് സിക്രട്ടറി ഒ പി റഫീഖ്, പി.കെ ഐ കെയർ മാനേജിംഗ് ഡയരക്ടർ അലി നാനാറത്ത് തുടങ്ങിയവർ സംസാരിച്ചു.
നിരവധി പേർ കേമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി
115 പേർ കേമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി. ഇതിൽ 7 പേർക്ക് ശസ്ത്രക്രിയ ആവശ്യമുള്ളതായി കണ്ടെത്തി. തുടർ ചികിൽസ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ പി.കെ. ഐ കെയറിൽ ചികിൽസ ലഭ്യമാക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.