പുതുച്ചേരി സെൻടാക്ക് മുഖാന്തിരം യുജി നോൺ-നീറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് മെയ് 16 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ
കൗൺസിലിംങ്ങ് പ്രക്രിയയെ കുറിച്ച് വിശദീകരണം നൽകുന്നു. യുജി നോൺ-നീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിംഗ് പ്രക്രിയ വിശദീകരിക്കുന്നതിന് തത്സമയ “ഇന്ററാക്ടീവ് സെഷൻ” സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും സംവേദനാത്മക സെഷനിൽ പങ്കെടുക്കുക. സെൻടാക്കിനെ ക്കുറിച്ചുള്ള അവതരണം, അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശം, കൗൺസിലിംഗ് പ്രക്രിയ എന്നിവയുണ്ടാവും. തുടർന്ന് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥരുമായി തത്സമയം സംവദിക്കാവുന്നതാണ്.
തത്സമയ സംവേദനാത്മക സെഷനിൽ പങ്കെടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
https://meet.google.com/noi-vyro-uao
കോർഡിനേറ്റർ, സെൻടാക് , പുതുച്ചേരി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post