Latest News From Kannur

അഴിയൂരിൽ ലഹരിക്കെതിരെ ധർമ്മ സമര സംഗമം സംഘടിപ്പിച്ചു.

0

അഴിയൂർ : വിസ്ഡം സ്റ്റുഡൻസ് അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ധർമ്മ സമര സംഗമം സംഘടിപ്പിച്ചു. ചുങ്കം ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ എക്സൈസ് വടകര അസിസ്റ്റൻഡ് ഇൻസ്പെക്ടർ കെ.എം.സോമൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ വി.വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബിലാൽ കൊല്ലം, അബ്ദുൽ ഫത്താഹ് മൈലക്കര, ശംസുദ്ദീൻ മനയിൽ, സക്കീർ സലഫി, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവർ സംസാരിച്ചു. മഹമ്മൂദ് ഫനാർ, ഫർസിൽ, മുസ്തഫ, ശംസു അഴിയൂർ, അജ്നാസ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.