കോഴിക്കോട് : വരയും കവിതയും വർത്തമാനങ്ങളുമായി മാവൂർ തെങ്ങിലക്കടവ് ചെറുപുഴയോരത്തെ ഗ്രാമ വനത്തിൽ നടത്തിയ ചിത്രകാരന്മാരുടെ സംഗമം ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള 30 പേർ ക്യാംപിലെത്തി പ്രകൃതിയെ ക്യാൻവാസുകളിൽ പകർത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യു.ഫാത്തിമ, പഞ്ചായത്ത് അംഗം എ.എം. ശ്രീജ, ടി.പി.ജയകുമാർ, ക്യാംപ് ഡയറക്ടർ ശ്രീകുമാർ മാവൂർ എന്നിവർ പ്രസംഗിച്ചു. റോയ് കാരാത്ര, സിഗ്നി ദേവരാജ്, മജ്നി തിരുവങ്ങൂർ, ടി. എം. സജീവൻ മാഹി, ജഗദീഷ് പാലയാട്ട്, മധു കാർത്തിക, എം.രഗിന, ബിജോയ് കരേറ്റയിൽ, ദിനേശ് നക്ഷത്ര, ഡോ. ജോജി പള്ളത്താന, കലേഷ് കെ. ദാസ്, ബിന്ദു ഗോപാൽ, എസ്.ആർ.എസ്.സുരേഷ്, ജസ്സി ജോയ്, ധനേഷ് കാപ്പാടൻ, കെ. സി.രഞ്ജിനി, ആർ.ശ്രീനന്ദ, കെ. അനൂപ്, മണികണ്ഠൻ പൊന്നാനി, രാജീവ് പൊന്നാനി, വി.സഫ്വാന, ടി.സുരേഷ്, രാജീവ് പെരുമൺപുറ, രാജേന്ദ്രൻ പുല്ലൂർ, വിജീഷ് പരവരിയിൽ, രാഹുൽ കൈമല എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.