പന്തക്കൽ : പന്തോക്കൂലോത്ത് പരദേവത- ഭഗവതി ക്ഷേത്രത്തിലെ ആണ്ട് തിറയുത്സവം 12,13,14, 15 തീയ്യതികളിൽ നടക്കും. 12 ന് വൈകിട്ട് 6.45 ന് വിളക്ക് വന്ദനം, തുടർന്ന് ഭഗവതി, പരദേവത വെള്ളാട്ടങ്ങൾ. 13 ന് വൈകിട്ട് 5ന് തിരു ഉടയാട വരവ്, കുട വരവ്, 6.15ന് വിളക്ക് വന്ദനം, തുടർന്ന് മൊതക്കലശം വരവ്. 8.15 ന് ഭഗവതി വെള്ളാട്ടം.
8.30 ന് കാഴ്ച്ച വരവ്, തുടർന്ന് നേർച്ചക്കലശങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 10.45 ന് പരദേവത വെള്ളാട്ടം. 14 ന് പുലർച്ചെ 5ന് ഭഗവതി തിറ, 6 ന് ഭഗവതിയുടെ തിരുമുടി വെയ്പ്പ്, ഉച്ചയ്ക്ക് 12.30 ന് പരദേവത തിറ പുറപ്പാട്, തുടർന്ന് മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ നിന്നും മീത്ത് വരവ്. ഉച്ച കഴിഞ്ഞ് 2.30 ന് പരദേവത തിറയുടെ ദേശാടനം, 15 ന് രാവിലെ പരദേവത തിറ ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം നടക്കുന്ന ചക്ക കൊത്തും, പാട്ടും ചടങ്ങോടെ തിറയുത്സവം സമാപിക്കും.