Latest News From Kannur

ആത്മീയ കേന്ദ്രങ്ങൾ ഭൗതിക വികാസത്തിനും ഉതകണം: രമേശ് പറമ്പത്ത് എംഎൽഎ

0

മാഹി : ആത്മീയ കേന്ദ്രങ്ങൾക്കുമപ്പുറം ദേവാലയങ്ങൾ മനുഷ്യൻ്റെ സർഗ്ഗപരവും, ഭൗതികവുമായ വികാസത്തിന് ഉപയുക്തമാകണമെന്നും, പൗരാണിക ഭാരതീയ പാരമ്പര്യം അതാണ് വ്യക്തമാക്കുന്നതെന്നും രമേശ് പറമ്പത്ത് എം.എൽ. എ അഭിപ്രായപ്പെട്ടു. പ്രസിദ്ധമായ ചാലക്കര ശ്രീവരപ്രത്ത് കാവിലെ പഞ്ചദിന ദേവീക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ സന്ധ്യക്ക് നടന്ന
സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. എൽ. എ. ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന – ദേശീയ അവാർഡ് ജേതാക്കളേയും, കലാപ്രതിഭകളേയും, ജീവ കാരുണ്യ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. കലാ -സാംസ്ക്കാരിക രംഗത്തെ പ്രതിഭകളായ ചാലക്കര പുരുഷു, മാടമന ശ്രീരാമൻ നമ്പൂതിരി, രജനി മുരളീധരൻ, കെ.കെ.രാജീവ് മാസ്റ്റർ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, ഡോ: കെ.ചന്ദ്രൻ, ബാബു പാറാൽ, ഉമാനാഥൻ മാസ്റ്റർ, സുഗേഷ് വരപ്രം എന്നിവരെയാണ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്. കെ.കെ.സുധീഷ് സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു.
വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ഗാനമേളയുമുണ്ടായി.
ഇന്ന് വൈ: 6.30ന് മാതംഗി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത വിരുന്ന്. 10 ന് വൈ: 6.30 ന് പ്രവീൺ പനോനേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി. 11 ന് കാലത്ത് 11 മണി വെറ്റില കൈനീട്ടം. വൈ.6 മണി ശാസ്ത്രപ്പൻ വെള്ളാട്ടം, അടിയറ വരവ്, വേട്ടക്കൊരുമകൻ സ്ഥാനത്തു നിന്നുള്ള താലപ്പൊലി വരവ്, പൊതുവാച്ചേരിയിൽ നിന്നും ഘോഷയാത്ര വരവ്, വിവിധ വെള്ളാട്ടങ്ങൾ 12 ന് പുലർച്ചെ 3.30 ന് ഗുളികൻ തിറ: തുടർന്ന് കുട്ടിച്ചാത്തൻ, മുത്തപ്പൻ, ഘണ്ടകർണ്ണൻ’, നാഗഭഗവതി, വസൂരി മാല തെയ്യങ്ങൾ കെട്ടിയാടും., ഗുരുസിയുമുണ്ടാകും.

Leave A Reply

Your email address will not be published.