Latest News From Kannur

ആയിരങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പെരിങ്ങാടി പള്ളിപ്രം എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു

0

ന്യൂ മാഹി : സംസ്കാരിക സദസ്സ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ. സുരേഷ് ബാബു ഉദ്ഘാടനവും മുഖ്യഭാഷണവും നടത്തി. ശതാബ്ദി ആഘോഷ കമ്മിറ്റി രക്ഷാധികാരി
സി. വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ
തുഞ്ചൻ സ്മാരക എന്റോൾമെന്റ് പുരസ്കാര ജേതാവ് ആതിരയേയും, സർക്കിൾ ഇൻസ്പെക്ടർ കെ.സനൽകുമാറിനെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.

സബ്ജില്ലാ മേളയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സെയ്‌തു വിശിഷ്ട അതിഥിയായി. പ്രധാനാദ്ധ്യാപിക കെ.ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. പി.രാജീവൻ, കനയിൽ രവീന്ദ്രൻ, ഷീബ കാരായി, മഗേഷ് മാണിക്കോത്ത്, വി.കെ.ഭാസ്ക്കരൻ മാസ്റ്റർ, കെ. കെ. പുരുഷോത്തമൻ മാസ്റ്റർ, പി. അശോകൻ മാസ്റ്റർ, ശ്രീഷ ശ്രീധർ, എം. രഷിന, എൻ. ദിവ്യ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ യു.കെ. അനിലൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.പി. ആഷിൻ ലാൽ നന്ദിയും പറഞ്ഞു.

തുടർന്ന്കോമഡി താരങ്ങളായ ശിവദാസ് മട്ടന്നൂരും ശർങ്ഗധരൻ കൂത്തുപറമ്പും നയിച്ച ഹാസ്യ സംഗീത മായാജാല വിസ്മയവു അരങ്ങേറി. ചിത്രരചനാമത്സരവും ലഹരിവിരുദ്ധ ക്ലാസ്സും സൗജന്യ വ്യക്ക പരിരക്ഷാ ബോധവൽക്കരണ ക്യാമ്പ് ഇതിനകം സംഘടിപ്പിച്ചിരുന്നു. ക്ക്

 

Leave A Reply

Your email address will not be published.