പാനൂർ : കടവത്തൂർ പി.കെ.എം . വി.എച്ച് എസ്. എസ് പൂർവ്വ വിദ്യാർത്ഥി സംഗമവും യാത്രയയപ്പ് സമ്മേളനവും – ട്രൈക്കാച്ച് – 2 നടന്നു. കടവത്തൂർ എച്ച്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കൂത്തുപറമ്പ് എ.സി.പി കൃഷ്ണൻ. എം ഉദ്ഘാടനം ചെയ്തു. റിട്ടയർ ചെയ്യുന്ന അധ്യാപകരായ മൂസ, രാജീവൻ, ഫൗസിയ , മീരാബായ് എന്നിവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കെയിൽ , സ്കൂൾ മാനേജർ . പി. പി സലാം എന്നിവർ സമർപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. അലി , വാർഡ് മെമ്പർ കൊയമ്പ്രത്ത് ഇസ്മായിൽ , പി.ടി.എ. പ്രസിഡണ്ട് നാസർ പുത്തലത്ത് , പ്രിൻസിപ്പൽ സുജൻ, സുഭാഷ് , വത്സൻ ,അസീസ്, രാജേഷ് , നജീബ്, സയീദ്, സമീർ , റോസ്ന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൗസിയ ടീച്ചർ, മൂസ മാസ്റ്റർ , മീരാബായ് ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി.
യോഗത്തിൽ ഫഹദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു . മുഹമ്മദ് തനിയാട്ട് സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.
സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും , ബീറ്റേഴ്സ് ചോയ്സ് അവതരിപ്പിച്ച ഗാനമേള, ഒപ്പന , ഗ്രൂപ്പ് ഡാൻസ് എന്നിവയും നടന്നു. യുവ സംരംഭകനുള്ള അവാർഡ് റോബിൻസൺ നൗഷാദിന് സമ്മാനിച്ചു.