മാഹി : ചാലക്കര ജംങ്ഷനിൽ ചാലക്കര – ചെമ്പ്ര റോഡരികിലാണ് റോഡിലേക്ക് ചേർത്ത് അടുക്കി വെച്ച മരക്കഷ്ണങ്ങൾ യാത്രക്കാർക്ക് ഭീഷണിയാവുന്നത്. ചാലക്കര ജംങ്ഷനിൽ നിന്നിരുന്ന വലിയ തണൽ മരത്തിൻ്റെ ശാഖകൾ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. ഈ മരക്കഷ്ണങ്ങൾ ആണ് ചാലക്കര – ചെമ്പ്ര റോഡിലേക്ക് ഇറക്കി അടുക്കി വെച്ചിരിക്കുന്നത്. മാഹിയിൽ നിന്നും പാറാലിലേക്ക് പോവുന്ന പ്രധാന റോഡാണിത്. കൂടാതെ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, ഇന്ദിര ഗാന്ധി പോളിടെക്നിനിക്ക് കോളേജ്, മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളേജ്, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൈദക്കമ്പിനി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും വിദ്യാർത്ഥികളും പോവുന്ന വഴിയായതിനാൽ ഈ മരക്കഷ്ണങ്ങൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇവ എടുത്ത് മാറ്റി ഗതാഗത തടസ്സം മാറ്റണമെന്നാണ് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്