Latest News From Kannur

പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65000 രൂപ പിഴ

0

കോഴിക്കോട് : അധ്യാപികയ്ക്ക് പെട്രോള്‍പമ്പിലെ ശൗചാലയം തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്.

കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ.

2024 മേയ് ഏട്ടിന് രാത്രി 11-ന് കാര്‍ യാത്രക്കിടയില്‍ പയ്യോളിയിലെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറി. ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി. താന്‍ പയ്യോളി സ്റ്റേഷനില്‍ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ശൗചാലയം ബലമായി തുറന്നുനല്‍കുകയായിരുന്നെന്ന് ജയകുമാരിയുടെ ഹര്‍ജിയിലുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Leave A Reply

Your email address will not be published.