പാനൂർ :
കോൺഗ്രസ് സേവാദൾ കരിയാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി നടത്തി.
കരിയാട് പഴയ പോസ്റ്റോഫീസിന് മുന്നിൽ നിന്നും ആരംഭിച്ച റാലി ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു സേവാദൾ കൂത്ത്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ ടി.എം.ബാബുരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന റാലി കരിയാട് പുതുശ്ശേരി മുക്കിൽ സമാപിച്ചു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം മുഖ്യ പ്രഭാഷണം നടത്തി. സുധീർകുമാർ, ടി.എച്ച് നാരായണൻ,
എൻ.പി അനന്തൻ, മല്ലിക നാരായണൻ, സാവിത്രി, ടി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാമകൃഷണൻ പള്ളിക്കുനി സ്വാഗതവും എം.പി. നാരായണൻ നന്ദിയും പറഞ്ഞു.