പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ ഏപ്രിൽ 2 ന് ആരംഭിച്ച ധ്വജപ്രതിഷ്ഠ, നവീകരണകലശ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ദേവപ്രതിഷ്ഠ 9 ന് ബുധൻ കാലത്ത് 8-30 നും 9- 30 നും ഇടയിലെ ശുഭമുഹൂർത്തത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2 ന് ആരംഭിച്ച നവീകരണ കലശം 11ന് സമാപിക്കും. നവീകരണ കലശത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് രാവിലെ സംഹാര തത്വ കലശാഭിഷേകം, 7 മണിക്ക് കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ പ്രഭാഷണം, 7-45 ന് സെമി ക്ലാസിക്കൽ ഡാൻസ്, 8 മണിക്ക് മാജിക് സർക്കസ് എന്നിവ നടക്കും. നാളെ കാലത്ത് 8.30 നു 9. 30 നും ഇടയിൽ ദേവ പ്രതിഷ്ഠ നടക്കും. 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, 7 മണിക്ക് നൃത്ത സന്ധ്യ എന്നിവയും ഉണ്ടാകും. 10 ന് 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം ആചാര്യവരണം, 8 മണിക്ക് ഗാനസന്ധ്യ, 11ന് 10 മണി നിത്യ അന്നദാന പ്രഖ്യാപന സമ്മേളനം, സ്വാമി യോഗാനന്ദ സരസ്വതിയുടെ പ്രഭാഷണം, വൈകുന്നേരം 7 മണിക്ക് ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം, 8 മണിക്ക് കളരി പ്രദർശനം നടക്കും.
12ന് ആരംഭിക്കുന്ന ധ്വജപ്രതിഷ്ഠ മഹോത്സവം 17 ന് സമാപിക്കും. തന്ത്രി തെക്കിനിയടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 12ന് രാവിലെ 8 മണിക്ക് ധ്വജ പ്രതിഷ്ഠ, 11 മണിക്ക് യുവ സംഗമം, വത്സൻ തില്ലങ്കേരിയുടെ പ്രഭാഷണം, വൈകുന്നേരം 5 മണി കലവറ നിറയ്ക്കൽ, 6 മണി ആചാര്യ വരണം, 7 മണി കൊടിയേറ്റം, 9 മണി മ്യൂസിക് ബാൻ്റ് ജയഗീതങ്ങൾ, 13 ന് 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, 8 മണിക്ക് ദുർഗ്ഗാ വിശ്വനാഥിന്റെ മ്യൂസിക് നൈറ്റ്, 14ന് , 11-30 ന് പ്രഭാഷണം, 5-30 ന് തായമ്പക, 9 മണിക്ക് ശ്രീശൈലനാഥൻ നാടകം, 15ന് 11 മണി ബോധവൽക്കരണ ക്ലാസ്, 5.30ന് തിടമ്പ് നൃത്തം, 7 മണി നൃത്തസന്ധ്യ, 16ന് 11 മണി ആദ്ധ്യാത്മിക പ്രഭാഷണം, 7 മണി മഹാതിരുവാതിര, 8 മണി പള്ളി വേട്ട , 9 മണി പറ നിറയ്ക്കൽ, 17ന് ആറാട്ട്, കൊടിയിറക്കം, 11 മണി ആദ്ധ്യാത്മിക പ്രഭാഷണം, 12-30 ആറാട്ട് സദ്യ എന്നിവ നടക്കും. ഉത്സവത്തിന് ശേഷം ക്ഷേത്രത്തിൽ നിത്യ അന്നദാനം നടക്കും.
വാർത്താ സമ്മേളനത്തിൽ രാജീവ് ശ്രീപദം, കെ. പി. പ്രമോദ് കുമാർ, എൻ. ജിതേന്ദ്രൻ , എം.കെ. ഷിനോജ്, കെ.കെ. രാഹുൽ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post