മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ
ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയു നടത്തി. മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി ഗാന്ധി സ്റ്റാച്ച്യുവിൽ സമാപിച്ചു. തുടർന്ന് ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ഐ.കെ. കുമാരൻ സ്മാരക സൊസൈറ്റി പ്രസിഡന്റ് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ബസലിക്ക പള്ളി വികാരി റവ. റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. സ്വാമി പ്രേമാനന്ദ, മാഹി പോലീസ് ഇൻസ്പെക്ടർ പി.എ. അനിൽകുമാർ, സി.വി.രാജൻ പെരിങ്ങാടി, കീഴന്തൂർ പത്മനാഭൻ, സത്യൻ കേളോത്ത്, പി.പി.വിനോദൻ, സി.കെ.രാജലക്ഷ്മി, ആനന്ദ് കുമാർ പറമ്പത്ത്,
ചാലക്കര പുരുഷു, ടി.എം. സുധാകരൻ, കെ.ഹരീന്ദ്രൻ സംസാരിച്ചു.
പി.ടി.കെ. റഷീദ്, ഇസ്മയിൽ ചങ്ങരോത്ത്, എ.വി.യൂസഫ്, ഇ.കെ.റഫീഖ്, പി.ടി.സി.ശോഭ, നളിനി ചാത്തു, പി.പി.ആശാലത, സതി ശങ്കർ, ജസിമ മുസ്തഫ, കെ.കെ.രാജീവ്, പി.സി. ദിവാനന്ദൻ, എം. ശ്രീജയൻ, എം.എ. കൃഷ്ണൻ, പി.കെ.ശ്രീധരൻ, കെ.എം. പവിത്രൻ, ദാസൻ കാണി, അജയൻ പൂഴിയിൽ, ജിജേഷ് ചാമേരി, ശൈല ഷാജൻ ശ്രീജ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി