മട്ടന്നൂർ : മട്ടന്നൂർ -ഉരുവച്ചാൽ പെരിഞ്ചേരിയിലെ കുഴിക്കൽ എൽ പി സ്കൂൾ 110 -ാം വാർഷികാഘോഷം “കിനതി 2024-25 “ഏപ്രിൽ 3 ന് വ്യാഴാഴ്ച നടക്കും.
വൈകിട്ട് 3.30 ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികളോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.
4 മണി മുതൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങും.
സന്ധ്യക്ക് 6 മണിക്ക് ശിവരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന വൃന്ദ വാദ്യം അരങ്ങേറും.
രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർ പേഴ്സണുമായ ഒ. പ്രീത അദ്ധ്യക്ഷയാവുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ. ജിഷ റിപ്പോർട്ട് അവതരിപ്പിക്കും. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് വേണുഗോപാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ എൻഡോവ്മെൻ്റ് വിതരണം നടത്തും. സാഹിത്യകാരി രജനി ഗണേഷ് ലോഗോ പ്രകാശനം ചെയ്യും. നഗരസഭ കൗൺസിലർമാരായ പ്രസീന , ഷീബ , മിനി രാമകൃഷ്ണൻ , സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി സി.സദാനന്ദൻ മാസ്റ്റർ , പൂർവ്വാദ്ധ്യാപകപ്രതിനിധി പി.വി. വേണുഗോപാലൻ മാസ്റ്റർ ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഉണ്ണികൃഷ്ണൻ നമ്പൂതിരി , പി.ടി .എ പ്രസിഡണ്ട് കെ.സി.ജിജേഷ് ,മദർ പി.ടി.എ പ്രസിഡണ്ട് വി.ശില്പ എന്നിവർ ആശംസയർപ്പിക്കും. കെ.സുനിൽകുമാർ , ടി രാജേഷ് ,കെ. പദ്മനാഭൻ , റഫീഖ് ബാവോട്ട് പാറ ,വി. രാമദാസൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ 110-ാംവാർഷികാഘോഷ സംഘാടക സമിതി ചെയർ മാൻ സുരേഷ് മാവില സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി. ആഷ്ന കൃതജ്ഞതയും പറയും.
രാത്രി 8 മണിക്ക് സ്കൂൾ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കുന്ന ലഘുനാടകം –ഈ കാലവും കടന്നുപോകും — അരങ്ങേറും.
8.45 മുതൽ നൃത്ത നൃത്ത്യങ്ങളും 10 മണിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.