പാനൂർ :
പാനൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു.കെ പി മോഹനൻ എംഎൽഎയാണ് പാനൂർ നഗരസഭ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ വച്ച് പ്രഖ്യാപന കർമ്മം നിർവഹിച്ചത്.നഗരസഭയിലെ 40 വാർഡുകളിലും നേരത്തെ പ്രഖ്യാപനം നടന്നിരുന്നു.സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് നഗരസഭ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.കെ പി മോഹനൻ എംഎൽഎ, ചെയർമാൻ കെ പി ഹാഷിം , വി .നാസർ , എം.രത്നാകരൻ, സ്വാമിദാസൻ ,എം എം രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ബസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രഖ്യാപന ചടങ്ങിൽ വച്ച് കെ പി മോഹനൻ എംഎൽഎ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി.ചടങ്ങിൽ ചെയർമാൻ കെ പി ഹാഷിം അധ്യക്ഷത വഹിച്ചു.സമ്പൂർണ്ണ ശുചിത്വ പ്രതിജ്ഞ എടുത്തു.മികച്ച തൊഴിലുറപ്പ് തൊഴിലാളികൾ, സ്വീപ്പർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അംഗനവാടികൾ, ഹരിത അയൽ കൂട്ടങ്ങൾ,ഹരിത വിദ്യാലയങ്ങൾ പാചക മത്സര വിജയികൾ, റീൽസ് മത്സര വിജയികൾ, മികച്ച ഫയർമാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വി നാസർ, ലതകാണി ,എം എം രാജേഷ് എന്നിവർ പ്രസംഗിച്ചു.എം രത്നാകരൻ, കെ കെ സുധീർകുമാർ, പ്രീത അശോക്, ശോഭന, എൻ എ കരീം, സ്വാമിദാസൻ, രജിത്ത്, എം ടി കെ ബാബു, ടി ഉമൈസ എന്നിവർ സംബന്ധിച്ചു.തുടർന്ന് കലാപരിപാടികൾ നടന്നു.