പാനൂർ : നിടുമ്പ്രം എൻഎസ്എസ് കരയോഗം 25-ാം വാർഷികവും കുടുംബ സംഗമവും കരയോഗ മന്ദിരത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കരയോഗം പ്രസിഡൻറ് ലക്ഷ്മിക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു.പതാക വന്ദനത്തിനുശേഷം ആചാര്യ അനുസ്മരണം നടന്നു.താലൂക്ക് യൂണിയൻ സെക്രട്ടറി യു രാജഗോപാലൻ, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡൻറ് മാലതി രാമചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി പി രാമചന്ദ്രൻ മാസ്റ്റർ, മുൻ കരയോഗം പ്രസിഡന്റ് ടി ഇ അപ്പുക്കുട്ടി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.സെക്രട്ടറി ശാരദ വിജയൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി മധുസൂദനൻ അടിയോടി നന്ദിയും പറഞ്ഞു.കലാപരിപാടികളും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.