പാനൂർ:
ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവി ക്ഷേത്രം പ്രതിഷ്ഠ വാർഷിക മഹോത്സവം 23, 24, 25 തിയ്യതികളിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
23 ന് ഞായർ കാലത്ത് ഗണപതി ഹോമം, 9 മണിക്ക് പൊങ്കാല സമർപ്പണം, 11 മണി ഊട്ടുപുര സമർപ്പണം, 11-30ന് ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, 5-45 ന് കലവറ സമർപ്പണം, 7-00 മണിക്ക് പ്രാദേശിക കലാവിരുന്ന് എന്നിവയും 24 ന് 11 – 30 ന് എ. യതീന്ദ്രൻ മാസ്റ്ററുടെ പ്രഭാഷണം, 5-45 ന് സർപ്പബലി, ഭഗവതിസേവ, 7-30 ന് കലാസന്ധ്യ എന്നിവയും, 25 ന് കാലത്ത് മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, കലശാഭിഷേകം, 5-45 ന് തായമ്പക, 8 -00 മണി ആദരസഭ, സമ്മാനദാനം, 8-30 ന് നാട്ടു തുടി എന്നിവയും ഉണ്ടാകും.എല്ലാ ദിവസവും പ്രസാദ സദ്യ ഉണ്ടാകുന്നതാണ്.
വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് ഗിരീഷ് നെല്ലേരി, ആഘോഷ കമ്മിറ്റി കൺവീനർ പുല്ലമ്പ്ര രാജു, ട്രഷറർ പി. മുകുന്ദൻ മാസ്റ്റർ, പി. സുമലത എന്നിവർ പങ്കെടുത്തു.