പാനൂർ : ക്രഷർ ഉല്ലന്നങ്ങളുടെ വില വർദ്ധനവ് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനങ്ങളെ സാങ്കേതികത്വത്തിൻ്റെ പേരിൽ തകിടം മറിക്കുന്ന ക്രഷർ ഉടമകളുടെ നിലപാടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ കുന്നോത്ത്പറമ്പ എൽ.പി. സ്കൂളിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. 2023 ലെ വിലയിൽ നിന്ന് 4 രൂപ വർദ്ധിപ്പിച്ച് ക്രഷർ ഉല്പന്നങ്ങൾ വിതരണം ചെയ്യണമെന്ന തീരുമാനം അംഗീകരിക്കാത്ത ക്രഷറുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു. യുവജന – തൊഴിലാളി സംഘടനകളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് സമരം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ രവീന്ദ്രൻ കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു.
സി. പുരുഷു മാസ്റ്റർ സ്വാഗതം പറഞ്ഞു. വി.പി. സുരേന്ദൻ മാസ്റ്റർ, എം.പി മുകുന്ദൻ മാസ്റ്റർ, ഹരിദാസ് മൊകേരി, കെ.പി. പ്രഭാകരൻ, ടി.പി. അബൂബക്കർ, കെ.പി. ശിവപ്രസാദ്, കെ.ടി.രാഗേഷ്, സി.കെ. കുഞ്ഞിക്കണ്ണൻ, കിരൺ കരുണാകരൻ മനോജ് പൊയിലൂർ, ടി.പി. ഉത്തമൻ, വിജീഷ് ചെണ്ടയാട്, കെ.പി. റിനിൽ,
രഞ്ജിഷ് കല്ലാച്ചി, എം.സി.മനോജൻ പാറക്കടവ് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.