Latest News From Kannur

ഇഫ്താർ സംഗമം നടത്തി

0

 

പാനൂർ :

പാനൂർ ഹൈസ്കൂൾ എസ് എസ് സി 1987 ബാച്ച് ന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ കെ. പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിം ഉദ്ഘാടനകർമ്മം നിർവഹിച്ചു. അഡ്വക്കേറ്റ് അംജദ് മുനീർ മുഖ്യ പ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പങ്കെടുത്ത വിദ്യാർത്ഥി ആര്യനന്ദക്കുള്ള അവാർഡ് ദാനവും നഗരസഭ ചെയർമാൻ നിർവഹിച്ചു. പ്രദീപ്‌ ശ്രീലകം, സജ്‌ന മഹമൂദ്, പ്രകാശൻ മൊകേരി, വിനോദ് ചുങ്കക്കാരൻ, ശുഭ കെ. പി. എന്നിവർ ആശംസപ്രസംഗം നടത്തി. സെക്രട്ടറി ടി. രാജീവ്‌ കുമാർ സ്വാഗതവും ട്രഷറർ കെ. എം. സുനലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.