Latest News From Kannur

വി. വി. കെ. സ്മൃതി 15 ന്

0

തലശ്ശേരി :

വി.വി.കെ പഠന സമിതിയുടെ നേതൃത്വത്തിൽ “വിവികെ സ്മൃതി ” 15 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരി ഫെഡറൽ ബേങ്കിന് സമീപം ഫിനിക്സ് കോളജിൽ നടക്കും. എം. കെ. രാജുമാസ്റ്റുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊ. എ. പി. സുബൈർ , – വിവികെ കവിതകളുടെ പ്രസക്തി ഇന്ന് – എന്ന വിഷയത്തെ അധികരിച്ച് വിവികെ അനുസ്മരണ പ്രഭാഷണം നടത്തും.
– വിവികെ എന്ന മനുഷ്യൻ –  എന്ന വിഷയത്തെ അടിസ്ഥാനമാക്കി
വി. രവീന്ദ്രനാഥും-
-വിവികെ കവിതകളുടെ രാഷ്ട്രീയം – എന്ന വിഷയത്തിൽ ചൂര്യയി ചന്ദ്രൻ മാസ്റ്ററും പ്രഭാഷണം നടത്തും.

ഇന്ദിര ഹരീന്ദ്രൻ , വീണ മനയിൽ , ധനീഷ് കാപ്പുമ്മൽ , നവതേജ് & പാർട്ടി എന്നിവർ കവിത ആലപിക്കും.
ശിവപ്രകാശം യു. പി. സ്കൂൾ വിദ്യാർത്ഥികൾക്ക് കവിതാലാപനത്തിലുള്ള പുരസ്കാരസമർപ്പണം നടത്തും.
എം. പി. ബാലറാം സ്വാഗതഭാഷണവും വി.വി.കെ. മാധുരി കൃതജ്ഞതാഭാഷണവും നടത്തും.

Leave A Reply

Your email address will not be published.