ചാലക്കര : മാഹി നെഹറു യുവകേന്ദ്രയുടെയും ചാലക്കര രാജീവ് ജി യൂത്ത് സെൻ്റെറിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടന്ന സെമിനാർ മാഹി പോലിസ് സ്പെഷൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുനിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. സനൽ മാസ്റ്റർ, ശിഖ ടീച്ചർ, അനുപമ സഹദേവൻ സംസാരിച്ചു.