Latest News From Kannur

ലോക വൃക്ക ബോധവല്ക്കരണ ദിനാചരണം

0

കണ്ണൂർ :

മാർച്ച് 13 ന് വ്യാഴാഴ്ച കിഡ്നി കെയർ കേരളയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 3 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരം ഓപ്പൺ ഓഡിറേറാറിയത്തിൽ ലോക വൃക്ക ദിനാചരണ പരിപാടി നടക്കും. സംഘടനാ ചെയർമാൻ പി.പി. കൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. ഇ. ബാലകൃഷ്ണൻ സ്വാഗതം പറയും . വൃക്ക രോഗി ധനസഹായ പദ്ധതി ജില്ലയിൽ നല്ല നിലയിൽ നടപ്പാക്കിയ ഡോ. സി.വി.ടി . ഇസ്മയിൽ ,
ഡോ: രാജേശ്വരി രാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. വൃക്ക രോഗ സാധ്യത സംബന്ധിച്ച് വിദഗ്ദ്ധ ഡോക്ടർ ക്ലാസ്സെടുക്കും . തുടർന്ന് വൃക്ക രോഗികളും പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ചു ജനറൽ സെകട്ടരി ജെ.എസ്. സുനിൽ സംസാരിക്കും. വൃക്ക രോഗി കുടുംബാംഗങ്ങൾ, സഹായ ധനവും മരുന്നും നൽകാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപനം റിപ്പോർട്ടുചെയ്ത് ചർച്ച ചെയ്യും.
രോഗികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ചർച്ചക്കു കെ.വി. ജയറാം നേതൃത്വം നൽകും .
വൃക്ക രോഗികളും കുടുംബാംഗങ്ങളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന്
പി.പി. കൃഷ്ണൻ മാസ്റ്റർ, [ ചെയർമാൻ ]
ജെ. എസ്. സുനിൽ, [ ജനറൽ സെക്രട്ടറി ]
[ 9446672 543/ 9495326969 ]
എന്നിവർ അഭ്യർത്ഥിച്ചു

Leave A Reply

Your email address will not be published.