മാഹി : മാഹി ബൈപാസിൽ അപകടത്തിൽ പെട്ട കറിന് തീപിടിച്ചു. കാർ ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.KL13P7227 എന്ന കാർ ഏകദേശം 12 മണിയോടുകൂടി നിയന്ത്രണം വിട്ട് ബൈപാസിലെ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ച് കത്തുകയായിരുന്നു.
ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നതായി പോലീസും പ്രദേശവാസികളും പറഞ്ഞു. ചോമ്പാൽ പോലീസ് പരിധിയിൽ നടന്ന അപകടത്തിൽ പോലീസും കേരള ഫയർഫോഴ്സും പുതുച്ചേരി ഫയർ റസ്ക്യൂ ടീമും സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post