പള്ളൂർ : ഈസ്റ്റ് പള്ളൂർ നെല്ല്യാട്ട് ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമുചിതമായി ആഘോഷിച്ചു.
ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ശ്രീ ജയൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നത്. രാവിലെ അഷ്‌ടദ്രവ്യഗണപതിഹോ മം, നവകം, വിശേഷാൽ പൂജ, മുട്ടറക്കൽ വഴിപാട്, ഉച്ചയ്ക്ക് പ്രസാദസദ്യ
വൈകുന്നേരം ദീപാരാധന, അത്താഴപൂജ, ഗുരുതി തർപ്പണത്തോട് കൂടി ചടങ്ങുകൾ അവസാനിച്ചു. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.