മാഹി : അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു സ്തുതർഹ്യമായ സേവനത്തിനുള്ള ” വീര മങ്ക ” അവാർഡ് മാഹി പോലീസിലെ വനിത എ എസ് ഐ ഈസ്റ്റ് പള്ളൂർ സ്വദേശിനി രാം സദനിൽ രേഷിത റോഷ്ജിതിന് ലഭിച്ചു.
പുതുച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റന്റ് ഗവർണർ കെ. കൈലാസനാഥനിൽ നിന്നും അവാർഡ് സ്വീകരിച്ചു.
ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ആഭ്യന്തര മന്ത്രി നമശിവായം, ഡി.ജി.പി ശാലിനി സിൻഹ തുടങ്ങിയവർ പങ്കെടുത്തു.