Latest News From Kannur

*ലോക വനിതാദിനം : വനിതാ സംഗമവും സ്നേഹാദരവും നടത്തി

0

ലോക വനിതാദിനത്തിൽ പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വനിതാസംഗമവും സ്നേഹാദരവും സംഘടിപ്പിച്ചും.

പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന വനിതാസംഗമവും സ്നേഹാദരവും മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. സത്യൻ കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി. ശ്രീജ മഠത്തിൽ, ബിന്ദു ടീച്ചർ, ശോഭ പി.ടി.സി, സി.കെ. രാജലക്ഷി, സി.നിർമ്മല, അലി അക്ബർ ഹാഷിം, ഷെജിന സന്തോഷ് സംസാരിച്ചു. മയ്യഴി മേഖലയിൽ വിവിധ തലത്തിൽ കഴിവുതെളിയിച്ച 23 ഓളം വനിതകളെ ചടങ്ങിൽ ആദരിച്ചു. മെഗാ തിരുവാതിരയിൽ പങ്കെടുത്ത 200 ഓളം വനിതകൾക്ക് സ്നേഹോപഹാരം നൽകി

Leave A Reply

Your email address will not be published.