പാനൂർ:
അധ്യാപകർ നൽകിയ പ്രചോദനമാണ് എന്നെ ഈ നിലയിൽ പ്രസംഗിക്കാൻ പ്രാപ്തമാക്കിയതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. മുപ്പത് വർഷത്തെ സേവനത്തിന് ശേഷം കല്ലിക്കണ്ടി എൻ എ എം കോളജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ഡോ മജീഷ് ടി ക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ അധ്യാപകർക്ക് ഇനി മുതൽ പഠിപ്പിക്കാൻ പറ്റുമോയെന്ന് സംശയമാണനും അദ്ദേഹം പറഞ്ഞു. സ്റ്റേഹമുള്ള ഇണക്കങ്ങളും പിണക്കങ്ങും കാമ്പസിൽ ഉണ്ടാവണം. ആയുധങ്ങൾ എടുത്തുള്ള പ്രയോഗങ്ങൾ ക്യാമ്പസിൽ വേണ്ട.
ചങ്ക് സൗഹൃദങ്ങൾ ഉണ്ടാവണം. ലഹരിയല്ല കാമ്പസിൽ വേണ്ടത് മറ്റുള്ളവരുടെ പ്രായാസങ്ങളിൽ ഇടപെടാനും അവരുടെവിഷമങ്ങൾ മാറ്റാനും കഴിയുന്ന രീതിയിലുള്ള
പോസിറ്റീവായ ലഹരിയാണ് വിദ്യാർത്ഥികൾക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എം ഇ.എഫ് ജനറൽ സിക്രട്ടറി പി.പി.എ ഹമീദ് അധ്യക്ഷത വഹിച്ചു.
എം ഇ എഫ് ട്രഷറർ ആ അബ്ദുള്ള മാസ്റ്റർ, ഗവേണിങ്ങ് ബോഡി അംഗങ്ങളായ എൻ എ കരീം, ടി അബൂബക്കർ, എ.സി കുഞ്ഞബ്ദുള്ള, ഡോ പുത്തൂർ മുസ്തഫ, സമീർ പറമ്പത്ത്, ഡോ എ.പി ഷമീർ, ഡോ ഹസീബ് വി.വി, കെ.എസ് മുസ്തഫ, എം ഗഫൂർ, പ്രിയ നായർ, ഗഫൂർ ഐ, പി ടി എ വൈസ് പ്രസിഡന്റ് കാസിം ഉമ്മറാട, അലുമ്നി പ്രസിഡന്റ് എം.കെ ഗഫൂർ, അലി കുയ്യാലിൽ, യൂണിയൻ ചെയർമാൻ ഷമീം മുഹ്സിൻ, സിക്രട്ടറി ഹയ ഫാത്തിമ പ്രസംഗിച്ചു.
ഡോ ടി മജീഷ് പ്രതിവചനം നടത്തി.