Latest News From Kannur

*രാഷ്ട്രപതി ഭവനിലെ അമൃത് മഹോത്സവത്തിൽ മയ്യഴിയിലെ വനിതാ സാനിധ്യം*

0

മയ്യഴി: രാഷ്ട്രപതി ഭവനിൽ സൗത്ത് ഇന്ത്യയെ കോർത്തിണക്കി നടന്നു കൊണ്ടിരിക്കുന്ന വിവിധതാ കാ അമൃത് മഹോത്സവത്തിൽ മയ്യഴിയിലെ വനിതാ സാനിധ്യം. പന്തക്കലിലെ ആശ്രയ വിമൻസ് സൊസൈറ്റിയുടെ സാരഥിയും ചിത്രകാരിയുമായ കെ.ഇ. സുലോചനയാണ് പുതുച്ചേരിയെ പ്രതിനിധീകരിച്ച് മഹോത്സവത്തിൽ പങ്കെടുക്കുന്നത്. കേരളം, തമിഴ്നാട്, തെലുങ്കാന, ആന്ധ്ര, പുതുച്ചേരി, ലക്ഷദീപ് തുടങ്ങി ആറ് സംസ്ഥാനങ്ങൾ പങ്കെടുക്കുന്ന മഹോത്സവത്തിലാണ് കെ.ഇ. സുലോചന ചുമർചിത്ര പ്രദർശനം നടത്തുന്നത്. പരിസ്ഥിതി പ്രവർത്തകയും മികച്ച സംഘാടകയുമാണ് കെ.ഇ. സുലോചന. ആശ്രയയുടെ കീഴിൽ സുലോചനയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ തൊഴിൽ പരിശീലനവും ചിത്രകലാ പരിശീലനവും നടത്തി വരുന്നുണ്ട്.

Leave A Reply

Your email address will not be published.