കണ്ണവം:
കാട്ടു മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ജനജീവിതം ദുഃസ്സഹമാക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ പ്രശ്നത്തിന് പരിഹാരമായി കർശനമായ നിയമം നടപ്പിലാക്കണമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയും ചിറ്റാരിപറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണവം ഫോറസ്റ് റേഞ്ച് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ. ലോഹിതദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി സാജു , ഹരിദാസ് മൊകേരി , സന്തോഷ് കണ്ണംവള്ളി , റോബർട്ട് വെള്ളവള്ളി, കാഞ്ഞിരോട് രാഘവൻ , വി.ബി അഷ്റഫ് , സി ബാലകൃഷ്ണൻ കെ. കെ അനന്തൻ, ഗീത കൊമ്മേരി, രജിനേഷ് കക്കോത്ത് , ജിഷ വള്ള്യായി യൂസഫ് കണ്ണവം ,സജിത്ത് കുമാർ കെ.പി മുതലായവർ സംസാരിച്ചു. പി. ബിജു സ്വാഗതവും യു . എൻ സത്യചന്ദ്രൻ നന്ദിയും പറഞ്ഞു.