പാനൂർ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് പാനൂരിൽ ബി.എം.എസ് നേതൃത്വത്തിൽ വനിതാ തൊഴിലാളി സംഗമം നടക്കുന്നതാണ്. വനിതാ തൊഴിലാളി സംഗമം പാനൂർ വ്യാപാര ഭവനിൽ രണ്ടു മണിക്ക് ബി.എം.എസ്. സംസ്ഥാന സമിതി അംഗം അഡ്വ. പ്രമീള ഉദ്ഘാടനം ചെയ്യുന്നതാണ്. ബി.എം.എസ് നേതൃത്വത്തിൽ മാർച്ച് എട്ടിന് ‘സക്രിയ സ്ത്രീശക്തി സാമൂഹ്യ നന്മയ്ക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി വനിതാ തൊഴിലാളി സംഗമങ്ങൾ നടക്കുന്നുണ്ട്. ചടങ്ങിൽ ആര്യപ്രഭ, കെ. വി. ജഗദീശൻ, പി. മുരളീധരൻ എന്നിവർ സംസാരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post