പാനൂർ:
ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ ഉൽപ്പന്നങ്ങളുടെ വില അമിതമായ തോതിൽ വർദ്ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്നോത്ത്, പി.ഹരീന്ദ്രൻ, കെ.വി.രജീഷ്, കെ.കെ.ബാലൻ, രാമചന്ദ്രൻ ജ്യോത്സ്ന, പി.കെ.രാജൻ, എൻ.ധനഞ്ജയൻ, പി.ദിനേശൻ, നാസർ കൂരാറ, കെ.ഇ.കുഞ്ഞബ്ദുള്ള, കെ.മുകുന്ദൻ മാസ്റ്റർ, കെ.പി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു