Latest News From Kannur

ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ

0

പാനൂർ :

ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിൽ. മനേക്കര കുനിയാമ്പ്രം ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസം വഴിയാത്രക്കാർ കാട്ടുപന്നിയെയും, കുഞ്ഞുങ്ങളെയും കണ്ടത്. ഈ ഭാഗത്ത് ഇടക്കിടെ കാട്ടുപന്നിയെ കാണാറുണ്ടത്രെ. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമത്തിൽ വയോധികൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഈ പ്രദേശത്തുകാരും ഭീതിയിലാണ്. ദിവസങ്ങൾക്ക് മുന്നെ പന്ന്യന്നൂരിലും കാട്ടുപന്നിയെ കണ്ടിരുന്നു.

Leave A Reply

Your email address will not be published.