മയ്യഴി: മാഹിയിൽ നിന്നും ന്യൂമാഹി, കല്ലായി അങ്ങാടി വഴി പളളൂരിലേക്ക് എത്താനുള്ള എളുപ്പവഴിയായ അറവിലകത്ത് റെയിൽവെ അടിപ്പാത പദ്ധതി പ്രദേശം അധികൃതർ സന്ദർശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് വെയിൽവെ അധികൃതർ പദ്ധതി പ്രദേശം സന്ദർശിച്ചത്. ടെക്‌നിക്കൽ വിഭാഗം ഉദ്യോഗസ്ഥരായ അസി. ഡിവിഷണൽ എൻജിനിയർ (നോർത്ത്) സുധീന്ദ്രൻ, സീനിയർ സെക്ഷൻ എൻജിനിയർ (പെർമെൻ്റ് വേ) സന്ദീപ്, സീനിയർ സെക്ഷൻ എൻജിനിയർ (വർക്‌സ്) ഹബീബ് റഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശത്തെത്തിയത്. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു, വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി.രഞ്ജിനി, ടി.എച്ച്. അസ്ലം, റെയിൽവേ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ കൺവീനർ കെ.പി. പ്രേംകുമാർ, രക്ഷാധികാരി അംഗവളപ്പിൽ ദിനേശൻ, സെക്രട്ടറി പ്രജീഷ് മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രമേശൻ തോട്ടോൻ്റെവിടെ, വി.കെ.അനീഷ് ബാബ്, പ്രബീഷ്, കെ.ഹരീന്ദ്രൻ, കെ.സുരേഷ് എടോളിൽ പുരുഷു തുടങ്ങിയവരാണ് അധികൃതർക്കൊപ്പം പദ്ധതി പ്രദേശത്തെത്തിയത്.