പയ്യന്നൂർ : ഡോക്‌ടർ എം. വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക്ലോർ പുരസ്കാരം കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനും ചോമ്പാലക്കാരനുമായ ഡോ. കെ. കെ.എൻ . കുറുപ്പിന് സമ്മാനിക്കും. കാൽ ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 14 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തും.
ഫോക്ലോർ പോപ്പുലർ പഠന കേന്ദ്രവും വിഷ്ണു മാഷിൻറെ കുടുംബത്തിൻറെ സഹകരണത്തോടെയും നൽകുന്ന ആ ആറാമത്തെ വിഷ്‌ണു നമ്പൂതിരി പുരസ്കാരമാണിത് .
തെയ്യത്തിന്റെയും പൂരക്കളിയുടെയും അടിസ്ഥാനവും ആധികാരികവുമായ പഠനഗവേഷണത്തിനു വേണ്ടിയാണിത് . ഫോക്ലോർ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡോ. കെ .കെ .എൻ കുറുപ്പിനെ പുരസ്‌കാരം നൽകാൻ തിരഞ്ഞെടുത്തത് .
9 മുതൽ 14 വരെ നീളുന്ന അനുസ്മരണ പരിപാടികൾ നടക്കും .
ഈ പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ‘വർത്തമാനകാലവും ഫോക്ലോറും’ എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ഉത്തരമേഖല ഫോക്ലോർ ലേഖന മത്സരത്തിൽ വടകരയിലെ അനുശ്രീ ബാബു ,പയ്യന്നൂരിലെ സി .വിസ്‌മയ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.
ഡോ. രാമന്തളി രവി, സുനിൽ കുന്നരു, വി. പ്രമോദ്. പി. പി. ജനാർദ്ദനൻ, എം. കണ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .