കണ്ണൂർ : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ [ ഡി. കെ. ടി. എഫ് ] കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കാർഷികമേഖലയെയും പൊതു ജീവിതത്തയും ബാധിക്കുന്ന നാല് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കണ്ണൂർ ജില്ല കലക്ടറേറ്റ് ധർണ്ണ സംഘടിപ്പിക്കുന്നു. 6 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന ധർണ്ണ സമരം കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
കർഷക തൊഴിലാളി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക ,
കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വിതരണത്തിലെ കാലതാമസം ഒഴിവാക്കുക ,
വിലക്കയറ്റം തടയുക ,
റേഷൻ ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി. കെ. ടി. എഫ് കർഷകത്തൊഴിലാളികളുടെ ധർണ്ണ ഡി. കെ. ടി. എഫ്. നടത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.