പന്തക്കൽ: മൂലക്കടവ് കവലയിൽ വാഹനത്തിൽ നിന്ന് ചോർന്ന ഡീസൽ ബൈക്ക് യാത്രികരെ വീഴ്ത്തി. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. മൂലക്കടവിലെ പെട്രോൾ പമ്പിൽ ഇന്ധനത്തിനായി എത്തിയ വലിയ വാഹനത്തിൽ നിന്ന് ഡീസൽ ചോർന്നതായാണ് സംശയം – ഒന്നൊന്നായി ഇത് വഴി കടന്ന് പോയ ഇരുചക്രവാഹനങ്ങൾ തെന്നി വീണതോടെ പന്തക്കൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു – മാഹി അഗ്നി രക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി – ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ ഇത് രണ്ടാം തവണയാണ് റോഡിൽ ഡീസൽ ഒഴുകുന്നത് – പ്രദേശത്ത് ആറ് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഭാര വണ്ടികളടക്കം നിരവധി വാഹനങ്ങളാണ് നിത്യേന എത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.