Latest News From Kannur

കലാകാര സംഗമവും കലയരങ്ങും 2 ന്

0

പാനൂർ :

കേരള ഫോക് ലോർ അക്കാദമിയുടേയും സംസ്കാര നാടൻ കലാസമിതിയുടേയും കലാകാര ക്ഷേമസമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 2 ന് രാവിലെ 10 മണി മുതൽ ചെറുപ്പറമ്പ് ഗുരുദേവ സ്മാരക എൽ.പി. സ്കൂളിൽ കലാകാര സംഗമവും കലയരങ്ങും നടത്തുന്നു.
സ്വാഗത സംഘം ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കെ.പി.മോഹനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും.
ഫോക് ലോർ അക്കദമി സംസ്ഥാന പ്രോഗ്രാം ഓഫീസർ പി.വി. ലവ് ലിൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  കെ. ലത കലാകാരൻമാരെ ആദരിക്കും. കലാകാരൻമാരേയും വിവിധ രംഗങ്ങളിലെ പ്രതിഭകളേയും ആദരിക്കും.
കളരിപ്പയറ്റ, കോൽക്കളി, പൂരക്കളി, മാർഗംകളി, കൈ കൊട്ടിക്കളി, തിരുവാതിര, ഡാൻസ്, ഒപ്പന തുടങ്ങിയ കലാപരിപാടികളും നടക്കും. കലയരങ്ങിനും കലാകാര സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ
പി.പുരുഷോത്തമൻ, സി. സുരേന്ദ്രൻ, ടി.കെ. ചന്ദ്രൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.