Latest News From Kannur

പതിനെട്ടാമത് പുഷ്‌പ-ഫല സസ്യ പ്രദർശനം ഫെബ്രുവരി 19 മുതൽ 23 വരെ

0

മാഹി: മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് പുഷ്‌പ-ഫല സസ്യ പ്രദർശനം ഫെബ്രുവരി 19 മുതൽ 23 വരെ പള്ളൂർ, V. N. P. G.H. S സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് മാഹി RA ഓഫിസിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എട്ടുവർഷ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ഈ ഫ്ലവർ ഷോയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി അവർകൾ നിർവഹിക്കുന്നതാണ്. ഫെബ്രുവരി 19 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പുതുച്ചേരി സ്‌പീക്കർ സെൽവം ആർ. അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി സി.ജയകുമാർ മുഖ്യ ഭാഷണം നടത്തുന്നു. പുതുച്ചേരി കൃഷി കർഷക ക്ഷേമവകുപ്പ് ഡയറക്ടർ എസ്. വസന്തകുമാർ, പുതുച്ചേരി കൃഷി സെക്രട്ടറി നെടുഞ്ചേഴിയൻ 1.A.S; മാഹി M.L.A രമേശ് പറമ്പത്ത്, പുതുച്ചേരി ഡെപ്യൂട്ടി സ്‌പിക്കർ P. രാജവേലു എന്നിവർ ആശംസനേർന്നു സംസാരിക്കും.

ഫ്ലവർഷോയോടാനുബന്ധിച്ച് കർഷകർക്കായി മികച്ച പച്ചക്കറി തോട്ടം തേങ്ങിൻതോപ്പ്, വാഴത്തോട്ടം, മട്ടുപ്പാവ് കൃഷി, ഉദ്യാനം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

അഞ്ചു ദിവസങ്ങളിലായി നടത്തുന്ന പ്രദർശനം രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

20 ന് രാവിലെ 11 മണിക്ക് മഹിളകൾക്കായി പാചക മത്സരം നടത്തുന്നു. പുഷ്പരാജ, പുഷ്പറാണി മത്സരവുമുണ്ടായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

പ്രദർശനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സംരഭകർ എന്നിവരുടെ 40 ഓളം പ്രദർശന/ വില്പന സ്റ്റാളുകളുമുണ്ടായിരിക്കും. പ്രദർശനത്തിന്റെ അവസാന ദിവസമായ 23-ാം തീയതി പ്രദർശന വസ്‌തുക്കളുടെ വിൽപ്പന ഉണ്ടായിരിക്കുന്നതാണ്.

രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, കൃഷി ഓഫീസർമാരായ ഫ്ലോസി മാനുവൽ, കെ.റോഷ് വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.