പുന്നോൽ: പുന്നോൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, പുന്നോൽ മുപ്പത്തി രണ്ടാമത് വാർഷികാഘോഷം തണൽ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ ഐഡിയൽ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ പി. എം. അബ്ദുന്നാസിർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി സി. പി. അശ്റഫ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും പിന്നണി ഗായകനുമായ മുസ്തഫ മാസ്റ്റർ മുഖ്യാതിഥി ആയി. സ്കൂൾ പ്രിൻസിപ്പൽ വി. ശ്രീജ ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പി. വി. ഹംസ, പി. അബ്ദുൽ സത്താർ മാസ്റ്റർ, ഇ. കെ. യൂസുഫ് , നഹാസ് കേളോത്ത്, എം. അബൂട്ടി, എ. പി. അർഷാദ്, ഹനീഫ ടി , PTA പ്രസിഡൻ്റ് റസീന ഹസീബ്, ജസ്‌ലീന എം. ബി, സമീഹ കെ. പി. എന്നിവരും പ്രോഫിഷ്യൻസി അവാർഡുകൾ മുസ്തഫ മാസ്റ്റർ, പി. എം. അബ്ദുന്നാസിർ എന്നിവരും വിതരണം ചെയ്തു. ട്രസ്റ്റ് മെമ്പർ കെ. പി. ഫിർദൗസ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ
റംസീന, തഹ്‌സിന, വിജി, നിമിഷ, ശാനിദ, ശോഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാഖി ടീച്ചർ സ്റ്റേജ് നിയന്ത്രിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post