മാഹി : ലോകത്താകെയുള്ള സഹകരണ സ്ഥാപനങ്ങളിലൂടെ എല്ലാവർക്കും മികച്ച സേവനവും ഭാവിയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 2025 വർഷം, അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി പുതുച്ചേരി സംസ്ഥാനതല അന്താരാഷ്ട്ര സഹകരണ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം സഹകരണ ഗ്രാമപദവി നേടിയ മാഹിയിൽ വെച്ച് 19 ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി നിർവ്വഹിക്കും. ഫിബ്രവരി 19 ന് ബുധനാഴ്ച കാലത്ത് 10.30 ന് മാഹി കോ. ഓപ്പറേറ്റീവ് കോളേജിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിൻ്റെ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മാഹി കോ. ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ 2 പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫും മാഹി സഹകരണ ബേങ്ക് പള്ളൂർ എത്താ സിവിൽ ബിൽഡിങ്ങിൽ ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സഹകരണ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മാഹി ഇ.വത്സരാജ്’ സിൽവർ ജൂബിലി ഹാളിൽ വെച്ചു ബഹു. മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അന്താരാഷ്ട്ര സഹകരണ വർഷ ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.വത്സരാജ് അറിയിച്ചു.
മയ്യഴിയിലെ സഹകരണ മേഖലയിൽ മികച്ച പ്രവർത്തനത്തിന് മാഹി കോ ഓപ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിക്ക് ലഭിച്ച ബെസ്റ്റ് പെർഫോമൻസ് അവാർഡ്ദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.
അന്താരാഷ്ട്ര സഹകരണ വർഷ ആഘോഷ കമ്മിറ്റി ചെയർമാനും, ബഹു. മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയും, സഹകരണ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഇ.വത്സരാജ് അധ്യക്ഷത വഹിക്കും. ബഹു. പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം, ബഹു. കൃഷിമന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി.രാജവേലു എന്നിവർ വിശിഷ്ടാതിഥികളായെത്തും. രമേഷ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും. സെക്രട്ടറിമാരായ ജയന്ത കുമാർ IAS, നെടുഞ്ചഴിയൻ IAS, പുതുച്ചേരി സഹകരണ രജിസ്ട്രാർ യശ്വന്തയ്യ, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവർ സംബന്ധിക്കുമെന്ന്
വാർത്ത സമ്മേളനത്തിൽ രമേശ് പറമ്പത്ത് എം. എൽ. എ, ആർ. കങ്കേയൻ, സജിത്ത് നാരായണൻ, രവീന്ദ്രൻ എന്നിവർ അറിയിച്ചു.