Latest News From Kannur

പെൻഷൻ പരിഷ്കരണം: നടപടികൾ സ്വീകരിക്കണം

0

ന്യൂമാഹി: പെൻഷൻ പരിഷ്കരണ നടപടികൾ സ്വീകരിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും
കെ.എസ്.എസ്.പി.യു ന്യൂമാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
60 വയസ്സ് കഴിഞ്ഞ പുരുഷൻമാർക്കും 58 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ കോവിഡ് കാലത്ത് നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു.എം. ചന്ദ്രൻ മാസ്റ്റർ, പി.കെ ദിലീപ് കുമാർ, വി.കെ. രത്‌നകാരൻ, വി.കെ. ഭാസ്കരൻ മാസ്റ്റർ, വി.കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു. ദിനേശൻ സ്വാഗതവും ഒ.കെ. മധുസൂദനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സി. വസുദേവൻ (പ്രസിഡന്റ് ), യു.കെ സൗമിനി ടീച്ചർ, വി.കെ ഭാസ്കരൻ മാസ്റ്റർ (വൈസ് പ്രസിഡന്റ് ), പി.കെ. ദിലീപ് കുമാർ (സെക്രട്ടറി), എം.കെ ദിനേശ് ബാബു, ഒ.കെ. മധുസൂദനൻ (ജോ. സെക്രട്ടറി) വി.കെ. രത്നാകരൻ (ട്രഷറർ).

Leave A Reply

Your email address will not be published.